മെയ് 17ന് ഐപിഎൽ പുനഃരാംഭിക്കുമ്പോൾ ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളിൽ ആരൊക്കെ മടങ്ങിവരുമെന്ന കാര്യത്തിൽ വ്യക്തതയായി. ക്രിക്ക് ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ ജെറാൾഡ് കോട്സിയയും ടീമിനൊപ്പം ചേരും. കഗിസോ റബാദയ്‌ക്കും ഷെർഫെയ്ൻ റുഥർഫോർഡിനും ബട്ലർക്കും ലീഗ് ഘട്ട മത്സരങ്ങൾക്ക് ശേഷം എൻ.ഒ.സി ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല.
പഞ്ചാബിന്റെ സേവിയർ ബാർട്ലെറ്റ്, അസ്മത്തുള്ള ഒമർസായ്, മിച്ചൽ ഓവൻ എന്നിവർ ടീമിനൊപ്പം ചേരും. എന്നാൽ മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, ജോഷ് ഇംഗ്ലിസ്, ആരോൺ ഹാർഡി എന്നിവരുടെ കാര്യത്തിൽ അനിശ്ചിതത്വമുണ്ട്.
ആർസിബിക്കാണ് കൂടുതൽ തിരിച്ചടിയുണ്ടായത്. ജോഷ് ഹേസിൽവുഡ്, ജേക്കബ് ബെഥേൽ, റെമാരിയോ ഷെഫെർഡ്, ലുംഗി എൻഗിഡി എന്നിവർക്ക് രാജ്യത്തിനായി കളിക്കേണ്ടതുണ്ട്. ഇവർ വരുന്ന കാര്യം സംശയത്തിലാണ്. അതേസമയം ഫിൽസാൾട്ടും ലിയാം ലിവിംഗ്സ്റ്റണും ടീമിനൊപ്പമുണ്ട്.
മുംബൈ ഇന്ത്യൻസിന് വലിയ പരിക്കുണ്ടാകില്ല. വിൽ ജാക്സും കോർബിൻ ബോഷും പ്ലേ ഓഫിന് കാണില്ലെങ്കിലും ശേഷിക്കുന്ന മത്സരങ്ങൾ കളിക്കും. മുജീബ് ഉർ റഹ്മാനും ബോൾട്ടും ടീമിനൊപ്പം ചേരും.
പ്ലേഓഫിൽ നിന്ന് പുറത്തായ സൺറൈസേഴ്സിനായി പാറ്റ് കമിൻസും ട്രാവിസ് ഹെഡും മടങ്ങിയെത്തും ഹെയ്ന്റിച്ച് ക്ലാസനും ഇഷാൻ മാലിംഗയും കമിന്ദു മെൻഡിസും വിയാൻ മുൾഡറും ടീമിനൊപ്പം ചേരും.
ചെന്നൈ ടീമിലെ വിദേശികളും ടീമിനൊപ്പം ചേരും. നൂർ അഹമ്മദ്, ഡെവാൾഡ് ബ്രെവിസ്, മതീഷ പതിരാന, ഡെവോൺ കോൺവെ, സാം കരൺ എന്നിവർ ടീമിനൊപ്പം ചേരും. ജാമി ഓവർടണും രചിൻ രവീന്ദ്രയും മടങ്ങി വരില്ല.
ഡൽഹിയുടെ മിച്ചൽ സ്റ്റാർക്കും വന്നേക്കില്ല. ജേക്ക് ഫ്രേസർ മക്ഗുർക്കിന് പകരം മുസ്തഫിസുർ റഹ്മാനെ ഡൽഹി ടീമിൽ ഉൾപ്പെടുത്തി. ശേഷിക്കുന്ന വിദേശ താരങ്ങൾ ടീമിനൊപ്പം ചേരും.
കാെൽക്കത്തയുടെ ആന്ദ്രെ റസൽ , സുനിൽ നരെയ്ൻ , റോവ്മാൻ പവൽ , ക്വിന്റൺ ഡി കോക്ക് , റഹ്മാനുള്ള ഗുർബാസ് എന്നിവരും ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ മോയിൻ അലിയുടെയും സ്പെൻസർ ജോൺസണിന്റെയും ലഭ്യത വ്യക്തമല്ല.
എൽഎസ്ജി : എയ്ഡൻ മാർക്രം ഒഴികെ , അവരുടെ എല്ലാ വിദേശ കളിക്കാരും തിരിച്ചുവരാൻ സാധ്യതയുണ്ട്.
രാജസ്ഥാൻ റോയൽസ് : പ്ലേഓഫ് മത്സരത്തിൽ നിന്ന് ആർആർ പുറത്തായതിനാൽ, വിദേശ കളിക്കാർ ശേഷിക്കുന്ന മത്സരങ്ങൾ ഒഴിവാക്കാനാണ് സാധ്യത.















