പിതാവ് ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. പിക്ക്അപ് വാനിന്റെ ടയറുകളാണ് കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ഇന്നലെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കോയിത്തുരുത്തിൽ നിബിൻ ദാസ്, മെരിയ ജോസഫ് ദമ്പതികളുടെ ഏക മകൾ ദേവപ്രിയ ആണ് മരിച്ചത്.കോട്ടയം അയർക്കുന്നത്തായിരുന്നു സംഭവം.
ഇന്നലെ വൈകിട്ട് 3.30നു ആയിരുന്നു അപകടം. വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക് അപ് വാൻ തിരിച്ചിടുന്നതിനിടെ ആയിരുന്നു അപകടം. കുട്ടി വാനിന് സമീപം പൊടുന്നനെ ഓടിയെത്തുന്നത് നിബിൻ ദാസ് കണ്ടിരുന്നില്ല. ശ്രദ്ധിക്കും മുൻപ് കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നു. സംസ്കാരം നാളെ (15) രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.















