തിരുവനന്തപുരം: കേരളാസർക്കാർ കൊട്ടിഘോഷിച്ച സ്മാർട്ട് സിറ്റി റോഡ് ഉദ്ഘാടനത്തിൽ കേന്ദ്രത്തെ ഒഴിവാക്കിയത്തിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ. കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും നൽകിയിട്ടും കേരള സർക്കാർ പദ്ധതിയാക്കി ഇതിനെ മാറ്റിയെന്നുംസർക്കാർ നടത്തുന്നത് തികഞ്ഞ അവഹേളനമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
“സ്മാർട്ട് സിറ്റി റോഡ് പദ്ധതി കേന്ദ്ര സർക്കാരിന്റെ അഭിമാനകരമായ പ്രോജക്ടാണ്.കേരളത്തിൽ കൊച്ചിയെയും തിരുവനന്തപുരത്തെയും പദ്ധതിയിൽ കേന്ദ്രം ഉൾപ്പെടുത്തി.500 കോടി രൂപ കേന്ദ്രം തിരുവനന്തപുരത്തിനായി നൽകി.മൊത്തം 1538 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും നൽകിയിട്ടും കേരള സർക്കാർ പദ്ധതിയാക്കി ഇതിനെ മാറ്റി. കൃത്യമായ രൂപകൽപ്പന നടത്തി പദ്ധതി പൂർത്തിയാക്കിയ കേന്ദ്രത്തെ കേരളം ഒഴിവാക്കി”കുമ്മനം രാജശേഖരൻ പറഞ്ഞു.
“55 മേൽപ്പാലം നിർമ്മിക്കുന്ന റെയിൽവേ പദ്ധതി പോലും കേരളം സ്വന്തമാക്കി മാറ്റിയേക്കാം.ജാള്യത മറക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. നാലാം വാർഷിക മാമാങ്കത്തിന്റെ ഭാഗമാണ് ഇത്തരം നീക്കം.അമൃത് പദ്ധതി ഫണ്ട് പോലും സർക്കാർ വകമാറ്റി ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള വഞ്ചന വിലപ്പോകില്ല.” കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
സർക്കാർ നടപടി തികഞ്ഞ അൽപ്പത്തരമാണെന്നും, ഉദ്ഘാടനം അർത്ഥമില്ലാതെ പോകുമെന്നുംകുമ്മനം രാജശേഖരൻ പറഞ്ഞു.