ഇന്ത്യൻ ഏകദിന നായകനായ രോഹിത് ശർമയ്‌ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തിൽ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നൽകിയാണ് ആദരവ്. ഇത് താരത്തിന്റെ മാതാപിതാക്കളാണ് അനാവരണം ചെയ്തത്. വാങ്കഡെ സ്റ്റേഡിയത്തിലെ ദിവേച്ച പവലിയൻ ലെവൽ 3 ഇനി രോഹിത് ശർമ്മ സ്റ്റാൻഡ് എന്ന് അറിയപ്പെടും. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ശരദ് പവാർ തുടങ്ങിയ നിരവധി പ്രമുഖരുടെയും എംസിഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമാണ് ഇത് ഉദ്ഘാടനം ചെയ്തത്.
വാങ്കെഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് ടീം ഒന്നാകെ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. സ്റ്റാൻഡ് രോഹിത്തിന്റെ മാതാപിതാക്കൾ അനാവരണം ചെയ്തപ്പോൾ ഭാര്യ റിതികയുടെ കണ്ണുകളും ഈറനണിഞ്ഞു. അവരുടെ സന്തോഷവും അഭിമാനവും പ്രതിഫലിപ്പിക്കുന്ന പ്രതികരണമായിരുന്നു അത്.
മുൻ ബിസിസിഐ, എംസിഎ പ്രസിഡന്റിനോടുള്ള ആദരസൂചകമായി ഗ്രാൻഡ് സ്റ്റാൻഡ് ലെവൽ 3 ശരദ് പവാർ സ്റ്റാൻഡ് എന്നും ഗ്രാൻഡ് സ്റ്റാൻഡ് ലെവൽ 4, അജിത് വഡേക്കർ സ്റ്റാൻഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു, അതേസമയം എംസിഎ മുൻ പ്രസിഡന്റ് അമോൽ കാലെയുടെ സ്മരണയ്‌ക്കായി ഒരു പുതിയ ഓഫീസ് ലോഞ്ചും തുറന്നു.
Ritika Babhi in tears while inaugurating ROHIT SHARMA STAND. 🥹 pic.twitter.com/wkf9MXqqPg
— Selfless⁴⁵ (@SelflessCricket) May 16, 2025















