ചെന്നൈ: വാൽപ്പാറയിൽ ബസ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 40 പേർക്ക് പരിക്ക്. 14 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. തിരുപ്പൂരിൽ നിന്നും വാൽപ്പാറയിലേക്ക് വരികയായിരുന്ന തമിഴ്നാട് സർക്കാരിന്റെ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. 33ാം ഹെയർപിൻ വളവിൽ നിന്നും ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടമുണ്ടായതിന് കാരണം. 72 പേരാണ് ബസിലുണ്ടായതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ 14 പേരെയും പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുണ്ട്.















