ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട കരസേന. നീതി നടപ്പാക്കിയെന്ന തലക്കെട്ടോടെയാണ് വെസ്റ്റേൺ കമാൻഡ് സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. കൃത്യമായി ആസൂത്രണം ചെയ്തു, പരിശീലനം നൽകി, നീതി നടപ്പാക്കി എന്നാണ് സൈന്യം എക്സിൽ കുറിച്ചത്.
Planned, trained & executed.
Justice served.@adgpi@prodefencechan1 pic.twitter.com/Hx42p0nnon
— Western Command – Indian Army (@westerncomd_IA) May 18, 2025
അതിർത്തിയിലെ പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പാകിസ്താന് ലഭിച്ച തിരിച്ചിടിയുടെ ആഴം ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇത് കേവലം ഒരു പ്രതികാരമല്ല, കനത്ത തിരിച്ചടിയിലൂടെ ശത്രുക്കൾക്ക് കൃത്യമായ മറുപടി, അതാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയതെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വെസ്റ്റേൺ കമാൻഡിന്റെ കമാൻഡർ മനോജ് കുമാർ കത്യാർ അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും സൈനികർക്ക് മനോവീര്യം നൽകുകയും ചെയ്തിരുന്നു.