കോഴിക്കോട്: കല്യാണ വീട്ടിൽ വൻ മോഷണം. കോഴിക്കോട് പേരാമ്പ്രയാണ് സംഭവം. കോറോത്ത് സ്വദേശിയായ സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെയായിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം. വീട്ടിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. വീട്ടിലുണ്ടായിരുന്ന 20 ലക്ഷം രൂപയാണ് മോഷണം പോയത്.
അടുക്കള വാതിലിലെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് വീട്ടിനുള്ളിൽ കയറിയത്. പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടുകാരെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.