കാത്തിരിക്കാം മാജിക്കിനായി, സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം "ഹൃദയപൂർവ്വ"ത്തിന് പായ്ക്കപ്പ്
Thursday, May 22 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

കാത്തിരിക്കാം മാജിക്കിനായി, സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം “ഹൃദയപൂർവ്വ”ത്തിന് പായ്‌ക്കപ്പ്

Janam Web Desk by Janam Web Desk
May 21, 2025, 02:18 pm IST
FacebookTwitterWhatsAppTelegram

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വത്തിന് പായ്‌ക്കപ്പായി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രധാനമായും പൂനെയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കൊച്ചി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലും ചിത്രീകരിച്ചിരുന്നു. പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന കോംബിനേഷനാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചത്. പൂനെ നഗരരത്തിൽ ജീവിക്കുന്ന സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഹൃദയപൂർവം.സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുേചരുന്ന ഇരുപതാമതു ചിത്രം കൂടിയാണ് ഹൃദയപൂർവ്വം’ സീനിയറായ അഭിനേതാക്കളോടൊപ്പം പുതിയ തലമുറക്കാരുടെ ഹരമായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആക‍ർഷമാക്കുന്നു.

സംഗീത് പ്രതാപ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാളവികാ മോഹനനും സംഗീതയുമാണു നായികമാർ.ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.സത്യൻ അന്തിക്കാടിന്റെ മക്കളായ അനൂപ് മ്പത്യൻ, അഖിൽ സത്യൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.അഖിൽ സത്യൻ്റേതാണ് കഥ. അനൂപ് സത്യനാണ് സത്യൻ അന്തിക്കാടിന്റെ പ്രധാന സഹായിയായി പ്രവർത്തിച്ചത്.അഖിൽ സത്യൻ ഫഹദ് നായകനായ പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രം സംവിധാനം ചെയ്തു. നിവിൻ പോളി നായകനായ തന്റെ രണ്ടാമതു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ദുൽഖർ സൽമാൻ, സുരേഷ് ഗോപി ശോഭന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം സംവിധാനം ചെയ്ത അനൂപ് സത്യൻ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ്. മലയാളത്തിലെ ഒരു പ്രമുഖ നടൻ ചിത്രത്തിലെ നായകനാകുന്നുണ്ട്.

ഷോർട്ടഫിലിമുകളിലൂടെ ശ്രദ്ധേയനായ ടി.പി. സോനുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.മനു മഞ്ജിത്തിന്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു.ഛായാഗഹണം – അനു മൂത്തേടത്ത്.എഡിറ്റിംഗ് കെ. രാജഗോപാൽ.കലാസംവിധാനം – പ്രശാന്ത് മാധവ്മേക്കപ്പ് -പാണ്ഡ്യൻ ‘കോസ്റ്റ്യും – ഡിസൈൻ -സമീരാസനീഷ്.സ്റ്റിൽസ്- അമൽ.സി.സ ദർ’സഹസംവിധാനം – ആരോൺ മാത്യു. രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യശ്രീ ഹരി. പ്രൊഡക്ഷൻ മാനേജർ – ആദർശ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ശ്രീക്കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്വാഴൂർ ജോസ്.

“>

Tags: hridhayapoorvammovieSathyananthikadActor Mohanlal
ShareTweetSendShare

More News from this section

നേരറിയും നേരത്ത് മേയ് 30ന്, ഫറാ ഷിബ്‌ലയും അഭിറാം രാധാകൃഷ്ണനും മുഖ്യതാരങ്ങൾ

ചൂടായതുകൊണ്ടാണോ സ്ലീവ് ലെസ് ബ്ലൗസിട്ടത്? പൊതു വേദിയിൽ പൊട്ടിത്തെറിച്ച് യുവ നടി

വിവാ​ഹമോചനം വോണോ? എങ്കിൽ മാസം 40 ലക്ഷം വേണം! ആവശ്യമുന്നയിച്ച് രവിമോഹന്റെ ഭാര്യ

പണ്ട് എല്ലാവരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു; നിറഞ്ഞ സന്തോഷത്തോടെയാണ് ഇക്കാലമത്രയും ചെയ്തത്; അമ്മയെക്കുറിച്ച് നടൻ വിജിലേഷ്

പ്രധാനമന്ത്രിയെ അവഹേളിച്ച് റാപ്പർ വേടന്റെ പാട്ട്, വീണ്ടും ചർച്ചയാകുന്നു; വിമർശനം ശക്തം

ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും പെൺകുട്ടികളെ കാണാതായി; തെരച്ചിൽ ആരംഭിച്ച് പൊലീസ്

Latest News

ദേശീയപാതയിൽ കൊയിലാണ്ടി മേൽപ്പാലത്തിലെ വിടവിലൂടെ സ്‌കൂട്ടർ താഴേക്ക് വീണു: ഒരാൾക്ക് പരിക്ക്

പ്രധാനമന്ത്രി രാജസ്ഥാനിൽ; ബിക്കാനേർ-മുംബൈ എക്സ്പ്രസ് ട്രെയിൻ ഫ്ലാ​ഗ്ഓഫ് ചെയ്തു, 103 അമൃത് റെയിൽവേ സ്റ്റേഷനുകൾ രാജ്യത്തിന് സമർപ്പിച്ച് മോദി

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

പ്രളയ സമാനം, സ്കൂട്ടറുമായി ഒഴുകി പോയി യുവാവ്, വീഡിയോ

ചൂര മീന്‍ കറിവച്ച് കഴിച്ചു; ഛര്‍ദിച്ച് കുഴഞ്ഞുവീണ സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

പ്ലേ ഓഫിന് പിന്നാലെ പിഴയും; മുംബൈക്ക് പണിയായത് വിചിത്രമായ ആ ‘നോ-ബോൾ’ നിയമം

രാജസ്ഥാനിലെ കർണി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി

യുഎഇയും അലക്കി വിട്ടു! നാണംകെട്ട് ബം​ഗ്ലാദേശ്, പരമ്പര നഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies