ബെംഗളൂരു: നമ്മ ബെംഗളൂരു മെട്രോ ട്രെയിനുകളിലെ സ്ത്രീ യാത്രക്കാരുടെ വീഡിയോകളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ വ്യാപക പ്രതിഷേധം. സ്ത്രീകളുടെ ദൃശ്യങ്ങൾ അവരുടെ സമ്മതം കൂടാതെ രഹസ്യമായി പകർത്തി ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നതാണെന്ന് കണ്ടെത്തി. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന്റെ പരാതിയിൽ ബെംഗളൂരു പൊലീസ് കേസെടുത്തു.
പ്രതിയെ എത്രയും പെട്ടന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. ബാംഗ്ലൂർ മെട്രോ ചിക്ക്സ് (@metro_chicks) എന്ന അക്കൗണ്ടിന് 5,605 ഫോളോവേഴ്‌സും അനുബന്ധ ടെലിഗ്രാം ചാനലിന് 1,188 സബ്‌സ്‌ക്രൈബർമാരുമുണ്ട്.
ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ 13 വീഡിയോകളുണ്ട്, അവയിലെ കമന്റുകൾ ഓഫ് ചെയ്തിട്ടുണ്ട്. ചില വീഡിയോകളിൽ “നമ്മ മെട്രോയിൽ സുന്ദരികളായ പെൺകുട്ടികളെ കണ്ടെത്തുന്നു” എന്നതുപോലുള്ള വാചകങ്ങൾ ഉണ്ട്, കൂടാതെ സ്ത്രീകളെ അവരുടെ അറിവില്ലാതെ പിന്തുടരുകയും ചിത്രീകരിക്കുകയും ചെയ്യുന്ന മെട്രോ കോച്ചുകളിലെയും പ്ലാറ്റ്‌ഫോമുകളിലെയും അസ്വസ്ഥമായ ക്ലിപ്പുകളും ഉണ്ട്.
Hello @BlrCityPolice @CPBlr ,
There is a pervert travelling in @OfficialBMRCL bengaluru metro trains and capturing videos of women secretly and sharing on instagram. Please find him and punish him !! Here is the link for that instagram page. https://t.co/vhuglcWR1A— That Nair Guy (@surajv369) May 20, 2025
An Instagram account is secretly filming women on Namma Metro, and shockingly, 5,000 people are following it. It’s a blatant violation of privacy and dignity, not just creepy but a serious crime. @BlrCityPolice, take immediate action. pic.twitter.com/RwjbHLR8Fd
— P C Mohan (@PCMohanMP) May 20, 2025
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു ഉപയോക്താവ് അക്കൗണ്ട് ഫ്ലാഗ് ചെയ്ത് ബെംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്‌ത് അടിയന്തര നടപടി ആവശ്യപ്പെട്ടപ്പോഴാണ് ഈ വിഷയം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. അതേസമയം പരാതിയിൽ കേസെടുത്തതോടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ നിന്ന് നീക്കം ചെയ്ത നിലയിലാണ്.