സായ് ധൻസിക നായികയായ യോഗി ഡാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ അവതാരകയായും നടിയുമായ ഐശ്വര്യ രഘുപതിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് ഒരു മാദ്ധ്യമപ്രവർത്തകൻ ചോദ്യമുന്നിയിച്ചിരുന്നു. ചൂടിനെ അതിജീവിക്കാനാണോ സ്ലീവ് ലെസ് ബ്ലൗസിട്ടതെന്നായിരുന്നു അയാളുടെ ചോദ്യം. വേനൽ ചൂടിൽ മുനകരുതലുകൾ എടുക്കണമെന്ന് അവതാരക കൂടിയായ ഐശ്വര്യ ചടങ്ങിനിടെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരു മാദ്ധ്യമ പ്രവർത്തകൻ സാരിക്കൊപ്പം സ്ലീവ്‌ലെസ് ബ്ലൗസ് ധരിച്ചത് ചൂടിനെ അതിജീവിക്കാനാണോ എന്നാണ് ചോദിച്ചത്. അല്പനേരം മിണ്ടാതിരുന്നതിന് ശേഷമാണ് നടി ഇതിനോട് പ്രതികരിച്ചത്. എന്റെ വസ്ത്രധാരണം ഈ സിനിമയുമായോ ഈ പരിപാടിമായോ ബന്ധപ്പെട്ടതാണോ?
ഇതിന് ശേഷം നടന്ന മറ്റൊരു പരിപാടിയിലും അവർ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. “ഞാൻ സ്ലീവ് ലെസ് ബ്ലൗസിട്ടിരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാനാണോ എന്ന ചോദ്യം മനസിലാക്കാൻ എനിക്ക് അഞ്ച് സെക്കൻഡ് വേണ്ടിവന്നു. ദേഷ്യപ്പെടണോ ശാന്തമായി പ്രതികരിക്കണോ എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ പ്രതകരിച്ചില്ലായിരിക്കാം പക്ഷേ ആളുകളത് ചെയ്തു. ക്ഷമയോടെ നിന്നതുകൊണ്ട് എന്നെ കീഴ്പ്പെടുത്താമെന്ന് കരതുന്നുണ്ടോ എന്നവർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുകയും ചെയ്തു. ഇന്നും നമ്മുടെ സമൂഹത്തിലെ പല പുരുഷന്മാരും പുരുഷാധിപത്യത്തിന്റെയും അഹങ്കാരത്തിന്റെയും ബോധം പേറുന്നന്നത് ഹൃദയഭേദകമാണ്. ഇതിലും ഏറെ നിരാശജനകം ഈ പരാമർശം നന്നായി മനസിലാക്കേണ്ട ഒരു റിപ്പോർട്ടറിൽ നിന്നു വന്നു എന്നതാണ്”.—-അവർ പറഞ്ഞു.
A post shared by Aishwarya Ragupathi (@aishwarya_ragupathi)
“>
Leave a Comment