തിരുവനന്തപുരം: കേരളാ പ്ലസ് ടു പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷാഫലം വന്നത് 12 ദിവസങ്ങൾക്ക് മുൻപാണ് ..മൂന്നര മുതൽ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും. മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്.
ആകെ 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്തത്. വി എച്ച്എസ്ഇ രണ്ടാം വർഷം റെഗുലർ പരീക്ഷ 26,178 വിദ്യാർഥികൾ എഴുതി.
2025-ലെ കേരള പ്ലസ് ടു ഫലം ഔദ്യോഗിക ഫല വെബ്‌സൈറ്റായ keralaresults.nic.in, dhsekerala.gov.in, result.kite.kerala.gov.in എന്നിവയിൽ പരിശോധിക്കാൻ കഴിയും. ഡിജിലോക്കറിലും ഫലം പരിശോധിക്കാം. കഴിഞ്ഞ വർഷം മെയ് 9 നാണ് കേരള പ്ലസ് ടു ഫലം പുറത്തുവന്നത്. കേരള പത്താം ക്ലാസ് പരീക്ഷയുടെ ഫലം മെയ് 9 ന് പ്രഖ്യാപിച്ചു.