പരോളിലിറങ്ങി രണ്ടുവർഷമായി ഒളിവിൽ തുടർന്ന സീരിയൽ കില്ലർ ഒടുവിൽ പിടിയിലായി. ആയുർവേദ ഡോക്ടറായ ദേവേന്ദർ ശർമയാണ്(67) രാജസ്ഥാനിലെ ദൗസയിലെ ഒരു ആശ്രമത്തിൽ നിന്നാണ് ഇയാളെ കണ്ടെത്തുന്നത്. സീരിയൽ കില്ലറായ ശർമ അമ്പതു പേരെ വകവരുത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ കൊലപാതകം മോഷണം തട്ടിക്കൊണ്ടു പോകൽ എന്നിവയടക്കം 27 കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതക പരമ്പരകൾക്ക് മുൻപ് 1998 മുതൽ 2004 വരെ വൃക്ക മോഷണം നടത്തിയിരുന്നു.
അനധികൃതമായി 125 ശസ്ത്രക്രിയകളാണ് ഇയാൾ നടത്തിയിരുന്നത്. അടിയന്തരമായി അവയവങ്ങൾ ആവശ്യമുള്ള സമ്പന്നരായിന്നു ഇയാളുടെ കസ്റ്റമർമാർ. 1994-ൽ ഗ്യാസ് ഏജൻസി നടത്തി സാമ്പത്തിക നഷ്ടം വന്നതോടെയാണ് ഇയാൾ കുറ്റ കൃത്യങ്ങളിലേക്ക് തിരിയുന്നത്. മറ്റൊരു ഡോക്ടറിനൊപ്പമാണ് കിഡ്നി മോഷണ റാക്കറ്റ് നടത്തിയിരുന്നത്. ഓരോ ഓപ്പറേഷനും 5-7 ലക്ഷം വരെയാണ് വാങ്ങിയിരുന്നത്.
പിന്നീടാണ് പരമ്പര കൊലകളിലേക്ക് തിരിയുന്നത്. ടാക്സി-ട്രക്ക് ഡ്രൈവർമാരെ തേടിപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വ്യാജമായി ഓട്ടം വിളിച്ചാണ് ഇവരെ വലയിലാക്കി കൊല്ലുന്നത്. ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം മുതലകൾക്ക് ആഹാരമായി നൽകും. കസ്ഗഞ്ചിലുള്ള ഹസാര കനാലിലെ മുതലകൾക്കാണ് ഇയാൾ മൃതദേഹങ്ങൾ നൽകിയിരുന്നത്.
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി 2020ൽ പരോളിൽ ഇറങ്ങി മുങ്ങിയിരുന്നു. ഏഴ് മാസത്തിന് ശേഷം ഡൽഹിയിൽ നിന്നാണ് പിടികൂടിയത്. സമാനമായി 2023 രണ്ടുമാസത്തെ പരോളിലിറങ്ങയ പ്രതി വീണ്ടും മുങ്ങുകയായിരുന്നു.
🚨 ARREST ALERT: “Doctor Death” 👨⚕️💀 — The notorious serial killer & parole jumper fugitive is BACK IN CUSTODY! 🔒
⚡ Convicted for murders of taxi drivers 🚕⚰️ (2002-2004)
⚡ Jumped parole in 2023 ⛓️🏃♂️ while serving life at Tihar Jail
⚡ Mastermind behind kidnappings 🤐🚚,… pic.twitter.com/VvuPt46vWC— Crime Branch Delhi Police (@CrimeBranchDP) May 20, 2025