രണ്ട് പൊറോട്ടയും ഇത്തിരി ഗ്രേവിയും എന്ന് മോഹം ഇനി നടക്കില്ല…. പൊറോട്ടയ്‌ക്കൊപ്പം ഇനി ഗ്രേവി സൗജന്യമായി കൊടുക്കേണ്ടതില്ലെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കമ്മീഷൻ. പൊറോട്ടയ്‌ക്കും ബീഫ് ഫ്രൈക്കും ഒപ്പം ഗ്രേവി നൽകിയില്ലെന്ന പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. കോലഞ്ചേരിയിലെ ‘ദി പേർഷ്യൻ ടേബിൾ’ ഹോട്ടലിനെതിരെയാണ് ഉപഭോക്താവ് കമ്മീഷനെ സമീപിച്ചത്. വെള്ളവും ശുചിമുറി ഉപയോഗവും ഉപഭോക്താവന്റെ അവകാശമാണന്നും എന്നാൽ ഗ്രേവി അവകാശമില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.
ഒരു വർഷം മുമ്പാണ് തർക്കത്തിന് ആസ്പദമായ സംഭവം നടന്നതെന്ന് ഹോട്ടലുടമ ബൈജു പറഞ്ഞു. പരാതിക്കാരനും സുഹൃത്തും ഹോട്ടലിൽ വന്ന് പൊറോട്ടയും ബീഫ് ഫ്രൈയും ചോദിച്ചു. ഫ്രൈയാകുമ്പോൾ കഴിക്കാൻ ബുദ്ധിമുട്ടല്ലേയെന്നും ഗ്രേവിയുള്ള കറിയുണ്ടെന്നും സ്റ്റാഫ് പറഞ്ഞു. കസ്റ്റമർ പറഞ്ഞത് പ്രകാരം ബീഫ് ഫ്രൈ മാത്രം നൽകി. എന്നാൽ അതിന് ശേഷം ഗ്രേവി വേണമെന്നായി കസ്റ്റമർ. മൾട്ടി ക്യുസിൻ റസ്റ്ററോന്റെ ആയതീനാൽ ഗ്രേവി ഉണ്ടാക്കിവക്കാറില്ലെന്ന് പറഞ്ഞു. തുടർന്ന് കയർത്ത് കേസിന് പോകുമെന്ന് പറഞ്ഞ് ബില്ലും വാങ്ങി പോകുകയായിരുന്നു, ബൈജു പറയുന്നു.