ദുബായിൽ നടി പ്രീതി ജാംഗിയാനിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് നടൻ വിനീത്. ആരാധ്യയായ പ്രീതി ജാംഗിയാനിയെ ദുബായിൽ വച്ച് കണ്ടുമുട്ടിയത് വലിയൊരു സർപ്രൈസായി. ഞങ്ങൾ ഒത്തുകൂടിയപ്പോൾ ഒരുപാട് മഴവിൽ ഓർമകൾ തിരികെ കൊണ്ടുവന്നു. എന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രീതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
1999 പുറത്തിറങ്ങിയ മഴവില്ല് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും പ്രീതിക്കുമൊപ്പം സുപ്രധാന വേഷത്തിലെത്തിയത് നടൻ വിനീതായിരുന്നു. വിജയ് കൃഷ്ണൻ എന്ന പ്രതിനായക വേഷം മലയാളികളാരും മറക്കാനിടയില്ല. ദിനേശ് ബാബു എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻ സിത്താര ഈണമിട്ട പാട്ടുകളും അതി മനോഹരമായിരുന്നു.
ബോളിവുഡ് താരമായിരുന്ന പ്രീതി പ്രീതി ജാംഗിയാനി വീണ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഏറെ ജനപ്രീതി താരത്തിന് നേടികൊടുത്ത കഥാപാത്രമായിരുന്നു ഇത്. എന്നാൽ പിന്നീട് അവരെ മലയാളി സിനിമയ്‌ക്ക് കിട്ടിയില്ല. ബോളിവുഡ് ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലുമാണ് പിന്നീട് പ്രീതിയെ കണ്ടത്.