ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് കേസിൽ കന്നഡ നടൻ അറസ്റ്റിൽ. മദേനൂർ മനു(33) ആണ് അറസ്റ്റിലായത്. ഒളിവിൽ പോയ മനുവിനെ സ്വന്തം നാടായ മദേനൂരിൽ വെച്ചാണ് ബെംഗളൂരു അന്നപൂർണേശ്വരീനഗർ പൊലീസ് അറസ്റ്റ് ചെയ്ത്. മനുവിന്റെ സിനിമയുടെ റിലിസിന് ഒരു ദിവസം മുൻപാണ് അറസ്റ്റ് നടപടികൾ.
2022 നവംബർ മുതൽ 2025 മെയ് വരെ തുടർച്ചയായി ബലാത്സംഗം ചെയ്തെന്നും രണ്ടുതവണ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും നടിയുടെ പരാതിയിൽ പറയുന്നു. മാനസികമായും ശാരീരികമായും ചൂഷണം ചെയ്തതെന്നും സാമ്പത്തികമായി സഹായിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, വഞ്ചന, ക്രിമിനൽ ഭീഷണി എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ് സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് മനുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കന്നഡ റിയാലിറ്റി ഷോയായ കോമഡി ഖിലാഡിഗലു സീസൺ 2വിലൂടെയാണ് മനു പ്രശസ്ത നായത്. മനുവും പരാതിക്കാരിയും വിവിധ റിയാലിറ്റി ഷോകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മനു വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും പരാതിക്കാരിക്ക് അറിയാമായിരുന്നു.
2022 നവംബർ 29 ന് കോമഡി ഷോയ്‌ക്ക് ശേഷം ശിവമോഗയിലെ ലോഡ്ജ് മുറിയിലെത്തിയാണ് ആദ്യമായി ബലാത്സംഗം ചെയ്തതെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. മനു യുവതിയുടെ വീട്ടിൽവെച്ച് യുവതിയെ താലി കെട്ടിയതായും അതേ വീട്ടിൽ വെച്ച് തന്നെ പലതവണ ബലാത്സംഗം ചെയ്യുകയും അത് റെക്കോർഡ് ചെയ്തതായും എഫ്.ഐ.ആറിൽ പറയുന്നു.