ബെംഗളൂരു: കൂട്ടബലാത്സംഗക്കേസിൽ ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് റോഡ് ഷോ നടത്തി സ്വീകരണമൊരുക്കി അനുയായികൾ. കർണാടകയിലെ ഹാവേരിയിലാണ് സംഭവം. 2024 ജനുവരിയിൽ നടന്ന കൂട്ടബലാത്സംഗ കേസിൽ പ്രതികളായ ഏഴ് പേർക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ആഘോഷം.
ഹാവേരി സബ് ജയിലിൽ നിന്ന് ആരംഭിച്ച് ജയിലിൽ നിന്ന് ആരംഭിച്ച റോഡ് ഷോ 25 കിലോമീറ്റർ അകലെയുള്ള അക്കി ആലൂർ പട്ടണത്തിലാണ് അവസാനിച്ചത്. അഞ്ച് വാഹനങ്ങളിലായി പ്രതികളും അനുയായികളുമുൾപ്പെടെ 20 ൽ അധികംപേരാണ് സഞ്ചരിച്ചത്. പ്രതികൾ അക്കി ആലൂരിലെ തെരുവുകളിലൂടെ പ്രകടനം നടത്തുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കേസിലെ അതിജീവിതക്ക് പ്രതികളായ അഫ്താബ് ചന്ദനകാട്ടി, മദാർ സാബ് മണ്ടക്കി, സമിവുള്ള ലാലനവർ, മുഹമ്മദ് സാദിഖ് അഗസിമാനി, ഷോയിബ് മുല്ല, തൗസിഫ് ചോട്ടി, റിയാസ് സാവികേരി എന്നിവരെ കോടതിയിൽ തിരിച്ചറിയാൻ കഴിയാതെ വന്നതോടെയാണ് ഹാവേരി സെഷൻസ് കോടതി ജാമ്യത്തിൽ വിട്ടയച്ചത്.
Cars, music, victory sign and more: Released on bail, gang-rape accused in #Karnataka‘s Haveri given hero’s welcome.
More details 🔗https://t.co/wOW4hueJUR pic.twitter.com/i9dMqJT0ES
— The Times Of India (@timesofindia) May 23, 2025
2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന വീഡിയോകൾ ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ജനുവരി 7ന് ഒരു ഹോട്ടലിനുള്ളിൽ വച്ച് യുവതിയെയും പങ്കാളിയെയും സംഘം ആക്രമിക്കുകയായിരുന്നു. പിന്നീട് പ്രതികൾ സ്ത്രീയെ ഹോട്ടലിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നും അവർ മജിസ്‌ട്രേറ്റിന് മൊഴി നൽകി. പ്രതികളിൽ ചിലർ സ്ഥിരം കുറ്റവാളികളാണെന്നും ഹംഗൽ ഗ്രാമത്തിൽ സ്ത്രീകൾക്കെതിരായ അക്രമം, സദാചാര പോലീസിംഗ് തുടങ്ങിയ മറ്റ് കേസുകളിലും ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.