ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരം, സുരേഷ് ​ഗോപി തന്ന കഞ്ഞിയാണ് ഞാൻ കുടിക്കുന്നത്:കുടുംബവും പാർട്ടിക്കൊപ്പം പ്രവർത്തിക്കുമെന്ന് മറിയക്കുട്ടി

Published by
Janam Web Desk

തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് നടുറോഡിൽ പിച്ചയെടുത്ത ഇടുക്കി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ പൊന്നാട അണിയിച്ച് സ്വാ​ഗതം ചെയ്തു. ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് മറിയക്കുട്ടി പ്രതികരിച്ചു.

കുടുംബം ബിജെപിക്കൊപ്പം പ്രവർത്തിക്കുമെന്നും കോൺ​ഗ്രസും സിപിഎമ്മും തന്നെ വ‍ഞ്ചിച്ചുവെന്നും മറിയക്കുട്ടി പറഞ്ഞു. “നാട്ടുകാർ തന്ന പണം കോൺ​ഗ്രസ് അടിച്ചുമാറ്റി. സുരേഷ് ​ഗോപിയാണ് എന്നെ വലിയവളാക്കിയത്. സുരേഷ് ​ഗോപി തന്ന കഞ്ഞിയാണ് ഞാൻ കുടിക്കുന്നത്. ബിജെപിക്കാരല്ലാതെ മറ്റൊരാളും തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. അതിനാലാണ് ഞാൻ ബിജെപിയോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്”.

എവിടെ ചെന്നാലും ബിജെപിക്കാർ എന്നെ കണ്ട് ഓടിവരും. കോൺ​ഗ്രസ് പരസ്പരം എന്നും അടിയാണ്. അല്ലാതെ ഇവരെ കൊണ്ട് പൊതുജനങ്ങൾക്ക് ഒരു ഉപയോ​ഗവുമില്ല. ബിജെപിയുടെ സജീവ പ്രവർത്തകയായി തുടരും. ബിജെപി എന്നെ വിളിച്ചതല്ല, തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വരുന്നതെന്നും മറിയക്കുട്ടി ജനംടിവിയോട് പറഞ്ഞു.

തൊടപുഴയിൽ നടന്ന ബിജെപി ഇടുക്കി നോർത്ത് ജില്ലാ വികസിത കേരളം കൺവെൻഷനിലാണ് മറിയക്കുട്ടിക്ക് ബിജെപി അം​ഗത്വം നൽകിയത്.

Share
Leave a Comment