വിജയ്‌യുടെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന ജനനായകനിൽ നടി രേവതി ജോയിൻ ചെയ്തു. 35 വർഷത്തിന് ശേഷമാണ് നടി ഒരു വിജയ് ചിത്രത്തിലേക്ക് മടങ്ങിയെത്തുന്നത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതി വിജയ്‌യുടെ അമ്മയുടെ കഥാപാത്രമായി അഭിനയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ വരുമെന്നാണ് കരുതുന്നത്.
1990 ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹോദരിയുടെ റോളാണ് താരം ചെയ്തത്. ആ ചിത്രത്തിൽ പ്രിയങ്ക ചോപ്രയായിരുന്നു നായിക വേഷത്തിൽ എത്തിയത്. ജനനായകനിൽ പൂജ ഹെഗ്ഡെയാണ് നായികയാകുന്നത്.
മലയാളി താരം മമിത ബൈജു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രിയമണി, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ബാലയ്യയുടെ ഭാഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കെന്നാണ് ജനനായകൻ വിലയിരുത്തപ്പെടുന്നത്. അണിയറക്കാർ നാലര കോടിക്ക് ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.