ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു, രാഹുൽ ദേവിന്റെ സഹോദരൻ

Published by
Janam Web Desk

നടൻ രാഹുൽ ദേവിന്റെ സഹോദരനും ബോളിവുഡ് നടനുമായ മുകുൾ ദേവ് അന്തരിച്ചു. 54 വയസായിരുന്നു. കുറച്ചുനാളായി അസുഖ ബാധിതനായ താരത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. മുകുൾ ദേവിനൊപ്പം അഭിനയിച്ചിട്ടുള്ള വിന്ദു ധാര സിം​ഗ് നടന്റെ വിയോ​ഗ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. നടന്മാരായ നീൽ നിതിൻ മുകേഷ്, മനോജ് ബാജ്പേ, നടി ദീപ്ശിഖ നാ​ഗ്പാൽ എന്നിവർ നടന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഹിന്ദി, പഞ്ചാബി, തെലുങ്ക്, തമിഴ്, കന്നഡ, ബം​ഗാളി, മലയാളി ചിത്രങ്ങളിലും പരമ്പരകളിലൂം താരം അഭിനയിച്ചിട്ടുണ്ട്. 1996ൽ മംകിൻ എന്ന ടിവി പരമ്പരയിലൂടെയാണ് മുകുൾ കരിയർ ആരംഭിച്ചത്.ദസ്തക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം.

യംല പ​ഗ്ല ദിവാന, സൺ ഓഫ് സർദാർ, ആർ രാജ്കുമാർ, ജയ് ഹോ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. മുകുൾ ദേവ് അവസാനമായി അഭിനയിച്ചത് ഹിന്ദി ചിത്രമായ ആന്ത് ദി എൻഡിലാണ്. പിതാവ് ഹരി ദേവ്, അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്. സഹോദരൻ രാഹുൽ ദേവ് തെന്നിന്ത്യൻ സിനിമകളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങുന്ന നടനാണ്.

 

Share
Leave a Comment