വാഴ്‌സ: രണ്ട് തവണ ഒളിമ്പിക് മെഡൽജേതാവായ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്‌ക്ക് പോളണ്ടിൽ നടന്ന യാനുസ് കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും വെള്ളി. ഫൈനലിൽ 84.14 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജ് രണ്ടാം സ്ഥാനത്തെത്തിയത്. 86.12 മീറ്റർ എറിഞ്ഞ ജർമ്മനിയുടെ ജൂലിയൻ വെബറിനാണ് സ്വർണം.
തന്റെ ആറാമത്തെയും അവസാനത്തെയും ശ്രമത്തിലാണ് നീരജ് 84.14 മീറ്റർ പിന്നിട്ടത്. ആദ്യശ്രമം ഫൗളായിരുന്നു. ദോഹ ഡയമണ്ട് ലീഗിലും രണ്ടാം സ്ഥാനമായിരുന്നെങ്കിലും കരിയറിലെ മികച്ച ദൂരം (90.23 മീറ്റർ)കണ്ടെത്താൻ നീരജിന് സാധിച്ചു. 91.06 മീറ്റർ എറിഞ്ഞ് ജൂലിയൻ വെബർ തന്നെയാണ് അവിടെയും സ്വർണം സ്വന്തമാക്കിയത്.
India’s Neeraj Chopra finishes 2nd at the Janusz Kusocinski Memorial Meet in Poland 🇵🇱
A Good stuff with the best throw is the last attempt of 84.14m with all the tricky conditions 👏
THE FOUR YEARS STEAK OF FINISHING IN THE TOP 2 CONTINUES FOR NEERAJ CHOPRA 🇮🇳❤️ pic.twitter.com/ZX2fr33bKv
— The Khel India (@TheKhelIndia) May 23, 2025
തുടർച്ചയായ 22-ാം മത്സരത്തിലാണ് നിറഞ്ഞ ഒന്നോ രണ്ടോ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. ഏപ്രിലിൽ ദക്ഷിണാഫ്രിക്കയിലെ പോച്ച് ഇൻവിറ്റേഷണൽ മീറ്റിൽ 84.52 മീറ്റർ എറിഞ്ഞാണ് ചോപ്ര തന്റെ സീസൺ ആരംഭിച്ചത്. 2020 ലെ ടോക്കിയോ ഒളിമ്പിക് ഗെയിംസിൽ സ്വർണ മെഡലും 2024 ലെ പാരീസിൽ വെള്ളിയും നേടി ചരിത്രം സൃഷ്ടിച്ച നീരജ് ചോപ്രയുടെ സീസണിലെ നാലാമത്തെ മെഡലാണ് പോളണ്ടിലെ വെള്ളി.