തായ്പേയിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. ഹാൻഡ് ബോളിൽ (35+കാറ്റഗറി) പുരുഷ ടീം വെങ്കലം സ്വന്തമാക്കി. ഈ വിഭാഗത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ മെഡലാണിത്. മലയാളികളടക്കം ഉൾപ്പെട്ട ടീമാണ് മെഡൽ അണിഞ്ഞത്. ന്യൂ തായ്പേയ് സിറ്റിയിലാണ് മത്സരങ്ങൾ നടക്കുന്നത്.
വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യൻ നൈസ്യത്തിലെ മേജർ രോഹിത് കാദിയൻ നാല് മെഡലുകൾ നേടിയതായി വെള്ളിയാഴ്ച അധികൃതർ അറിയിച്ചു. അത്ലറ്റിക്സിലാണ് അദ്ദേഹത്തിന്റെ മെഡൽ നേട്ട. മെയ് 17 മുതൽ 30 വരെയാണ് ഗെയിംസ് നടക്കുന്നത്.