നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

Published by
Janam Web Desk

ഒരുകൂട്ടം തെരുവുനായകൾക്കൊപ്പം സന്തോഷത്തോടെ കളിക്കുന്ന ഒരു കൊച്ചുപെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. വൈറലായി മാറിയ വീഡിയോ കുട്ടിക്കും സൗമ്യരായ തെരുവ് നായ്‌ക്കൾക്കും ഇടയിലുള്ള വിശ്വാസത്തിന്റെയും വാത്സല്യത്തിന്റെയും നിഷ്കളങ്കമായ കൂട്ടുകെട്ടിന്റെയും ഹൃദയസ്പർശിയായ ചിത്രം കണ്ടുനിൽക്കുന്നവരിലെത്തിക്കുന്നു.

പലസമയങ്ങളിലെടുത്ത ക്ലിപ്പുകൾ ഒരുമിച്ച് ചേർത്ത വീഡിയോ ടിവിവ്വി എന്ന ഉപയോക്താവാണ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. വീഡിയോയിൽ പെൺകുട്ടി നായ്‌ക്കളോടൊപ്പം ഓടുന്നതും, നടപ്പാതയിൽ കളിക്കുന്നതും, നായകളിലൊന്നിന്റെ പുറത്തിരുന്ന് അവയ്‌ക്കൊപ്പം ഒരുമിച്ച് റോഡ് മുറിച്ചുകടക്കുന്നതും കാണാം. അവൾ നായ്‌ക്കളുമായി മനോഹരമായ ഒരുബന്ധം പങ്കിടുന്നു.അവർ ഒരുമിച്ച് കളിക്കുന്നു, സന്തോഷത്തോടെ ഓടുന്നു, ഒരിക്കലും അവളുടെ അരികിൽ നിന്ന് പോകുന്നില്ല.

നായകൾ പെൺകുട്ടിയെ അവരുടെ രാജകുമാരിയെപ്പോലെ കൊണ്ടുനടക്കുന്ന കാഴ്ച കണ്ടുനിന്നവരെയും അത്ഭുതപ്പെടുത്തി. അവ അവളോട് സ്നേഹത്തോടും സംരക്ഷണത്തോടും കൂടി പെരുമാറുന്നു. “അവളുടെ പാവ്-സം കിംഗ്ഡം” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. പോസ്റ്റ് വളരെപ്പെട്ടന്ന് വൈറലായി മാറി. ഏകദേശം 5.7 ദശലക്ഷം കാഴ്ചക്കാരും വൈകാരിക കമന്റുകളും വീഡിയോക്ക് ലഭിച്ചു.

Share
Leave a Comment