പാലക്കാട്: വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാലക്കാട് കോങ്ങാടാണ് കയറാംകാട് സ്വദേശി അപ്പുക്കുട്ടന്‍ (74) ആണ് മരിച്ചത്. നായ കടിച്ചിട്ടും ഇദ്ദേഹം വാക്‌സിന്‍ എടുത്തിരുന്നില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
ഒരു മാസം മുമ്പാണ് അപ്പുക്കുട്ടന് വളർത്തുനായയുടെ കടിയേറ്റത്. എന്നാൽ കാര്യമായ മുറിവില്ലാത്തതിനാൽ ഇത് കാര്യമാക്കിയില്ല. തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കടിയേറ്റ കാര്യം കുടുംബത്തിന് അറിയാമായിരുന്നോ എന്ന് വ്യക്തമല്ല.