ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉയർന്ന ഇന്ത്യയുടെ നേട്ടത്തെ അഭിന്ദിച്ചും ഇന്ത്യൻ സൈന്യത്തിന് ആദരമർപ്പിച്ചും ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ.
സോഷ്യൽ മീഡിയയിലും ബ്ലോഗിലും അമിതാഭ് ബച്ചന്റെ പോസ്റ്റുകൾ ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. ബോളിവുഡ് ബിഗ്ബിയുടെ ദേശസ്നേഹം പ്രകടമാക്കുന്നപോസ്റ്റുകളാണ് ഇത്തവണ പ്രത്യക്ഷപ്പെട്ടത്. ആദ്യപോസ്റ്റിൽ യുഎസ്, ചൈന, ജർമ്മനി എന്നീരാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യ ലോകത്തിലെ നാലാമത്തെ മികച്ച സമ്പദ് വ്യവസ്ഥയായി മാറിയതിനെയും ഇന്ത്യയുടെ ജിഡിപി വളർച്ചയെയും അദ്ദേഹം അഭിനന്ദിച്ചു.
ഭാരതെതിന്റെ സൈനികാരുടെ ധീരതയ്‌ക്കുള്ള ആദരമായിരുന്നു രണ്ടാമത്തെ പോസ്റ്റ്. അദ്ദേഹം സൈനികരെ അഗ്നിവീറുകളെന്ന് വിശേഷിപ്പിച്ചു. തൊട്ടടുടുത്ത പോസ്റ്റിൽ തന്റെ പിതാവും പ്രശസ്ത കവിയുമായിരുന്ന ഹരിവംശ് റായ് ബച്ചന്റെ കവിതാ സമാഹാരത്തിലെ ചില വരികളും പങ്കുവച്ചു. “ആര് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്, മണ്ണ് മണ്ണിനോട് അനീതി കാണിക്കുമ്പോൾ ഞാൻ എന്റെ ദുഃഖം ആരോട് പറയണം” എന്ന അർത്ഥം വരുന്ന വരികളാണ് അദ്ദേഹം കുറിച്ചത്.
ഇതിനുമുൻപ് പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലും ഭീകരതാവളങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ചും അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു.