ഇത് കലക്കും! ജീത്തു ജോസഫിനൊപ്പം ജോജുവും ബിജു മേനോനും;വലതുവശത്തെ കള്ളൻ ആരംഭിച്ചു

Published by
Janam Web Desk

ജീത്തു ജോസഫ് ഒരുക്കുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിങ്കളാഴ്‌ച്ച കൊച്ചിയിൽ ആരംഭിച്ചു. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് സ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിർമിക്കുന്നത്. ബിജു മേനോനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ലെന, നിരഞ്ജന അനൂപ്, ഇർഷാദ്,, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്.കെ.യു. ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഇടപ്പള്ളി ത്രീ ഡോട്ട്സ് സ്റ്റുഡിയോയിൽ നടന്ന ലളിതമായ ചടങ്ങിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചു.നടൻ ജോജു ജോർജ് ഫസ്റ്റ് ക്ലാപ്പും നൽകി.
ആദ്യ രംഗത്തിൽ ഗോകുൽ (ആട് ജീവിതം ഫെയിം) അഭിനയിച്ചു. കൂദാശയുടെ സംവിധയകനായ ഡിനു തോമസാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കെറ്റിനാ ജീത്തു , മിഥുൻ ഏബ്രഹാം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ

സംഗീതം -വിഷ്ണു ശ്യാം.ഛായാഗ്രഹണം – സതീഷ് ക്കുറുപ്പ്.എഡിറ്റിംഗ്- വിനായക് ‘കലാസംവിധാനം. പ്രശാന്ത് മാധവ്.മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ – ലിൻഡ ജീത്തു.സ്റ്റിൽസ് – സാബി ഹംസ,ചീഫ് അസോസിയേറ്റ് ഡയറക്ടർ – അറഫാസ് അയൂബ് ‘
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഫഹദ് പേഴുംമൂട്, അനിൽ.ജി. നമ്പ്യാർ പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്.കൊച്ചിയിലും, പരിസരങ്ങളിലും. വാഗമണ്ണിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

Share
Leave a Comment