സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ-നസർ വിടുന്നുവെന്ന് സൂചന. ജൂൺ 30ന് കരാർ അവസാനിക്കാൻ ഇരിക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു നന്ദി കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായത്. ‘ ഈ അധ്യായം കഴിഞ്ഞു. കഥ? അത് തുടരും. എല്ലാവരോടും നന്ദി’. അൽ-നസർ ജഴ്സിയിലാണ് താരമിത് പങ്കുവച്ചത്. സൗദി പ്ലോ ലീഗിലെ ഈ മാസത്തെ മത്സരത്തിൽ 3-2ന് അൽ ഫത്തായ്‌ക്കെതിരെ തോൽവി വഴങ്ങിയതിന് പിന്നാലെയായിരുന്നു പോസ്റ്റ്. താരം മത്സരത്തിൽ സ്കോർ ചെയ്തിരുന്നു.
സൗദി ക്ലബിനായി 111 തവണ കളത്തിലിറങ്ങിയ താരം 99 തവണ അവർക്കായി വല കുലക്കി. രണ്ടര വർഷം നീണ്ട കരിയറിനൊടുവിലാണ് താരം പിടിയിറങ്ങുന്നതെന്നാണ് സൂചന. 40-കാരന് അൽ നസറിൽ വലിയ നേട്ടങ്ങളുണ്ടാക്കാനായില്ല.
ഇതാണ് ക്ലബ് വിടന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. താരത്തിന്റെ കടന്നുവരവോടെ ലീഗിന്റെ പ്രശസ്തി ആഗോളതലത്തിൽ വർദ്ധിച്ചു. കൂടുതൽ ലോകോത്തര താരങ്ങൾ സൗദി ക്ലബുകളിലേക്ക് ചേക്കേറി. മത്സരങ്ങൾക്ക് നിരവധി കാഴ്ചക്കാരെയും ലഭിച്ചു. പോർച്ചുഗീസ് താരം ഇനി എങ്ങോട്ടേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലാണ് ആരാധകർ.