പഞ്ചാബിലെ അമൃത്സറിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മാജിത ബൈപാസ് റോഡിലെ ഡീസൻ്റ് അവന്യുവിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഥലത്തെത്തിയ പൊലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്. പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ആശങ്ക പടർന്നിട്ടുണ്ട്. അതേസമയം മറ്റൊരു റിപ്പോർട്ട് പറയുന്നതനുസരിച്ച് ബോംബ് സ്ഥാപിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. പ്രതിയെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും സൂചനയുണ്ട്. എന്നാൽ ഈ വിവരത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.