ഇന്ത്യയ്‌ക്കെതിരായ ആക്രമണം പേരിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്, സൈനിക മേധാവി അസിം മുനീർ സമ്മാനിച്ചത് ചൈനീസ് സൈനികാഭ്യാസത്തിന്റെ എഡിറ്റ് ചെയ്ത ഫോട്ടോ . സൈനിക മേധാവി ആതിഥേയത്വം വഹിച്ച അത്താഴ വിരുന്നിനിടെയാണ് ഫോട്ടോഷോപ്പ് ചെയ്ത ഛായാചിത്രം സമ്മാനിച്ചത്.
സ്വയം പരിഹാസ്യരാകുന്ന പാക് പ്രധാനമന്ത്രിക്കും സൈനിക മേധാവിക്കും സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്. ഇന്ത്യയ്‌ക്കെതിരായ യുദ്ധം ജയിക്കാൻ “കാൻവ”, “ഫോട്ടോഷോപ്പ്” എന്നിവയാണ് പാകിസ്നികൾ ഉപയോഗിച്ചതെന്നാണ് പ്രധാന പരിഹാസം. ചൈനീസ് അഭ്യാസത്തിന്റെ യഥാർത്ഥ ഫോട്ടോയും നെറ്റിസൺസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Pakistan’s latest masterpiece: Shehbaz Sharif presents a photoshopped painting from a 2019 Chinese drill to Failed Marshal Asim Munir 🎨💥
Guess when you can’t win on the battlefield, you win in Canva #LumberOneFauj pic.twitter.com/pteqdcsGqV
— Yash Rawat (@Yashfacts28) May 25, 2025
“പാക് പ്രധാനമന്ത്രി അസിം മുനീറിന് 2019 ലെ ഒരു ചൈനീസ് ഫോട്ടോ സമ്മാനമായി നൽകുന്നു, അത് ‘ഓപ്പറേഷൻ ബനിയൻ അൽ മാർസസ്’ ആണെന്ന് അവകാശപ്പെടുന്നു. പാകിസ്താൻ സ്വന്തം സൈനിക നടപടി ആഘോഷിക്കാൻ പോലും ചൈനയുടെ ഫോട്ടോയാണ് ഉപയോഗിക്കുന്നത്. സ്വന്തം സൈനിക നടപടിയുടെ യഥാർത്ഥ ദൃശ്യങ്ങൾ പോലും പകർത്താൻ അവർക്ക് കഴിയില്ല. ഷെഹ്ബാസ് ഷെരീഫും അസിം മുനീറും രാജ്യത്തെ വിഡ്ഢികളാക്കുകയാണ്.” ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയ കമന്റുകൾ.