25-കാരിയായ യുവതി അപ്പാർട്ട്മെന്റിന്റെ 23-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. തിങ്കളാഴ്ച രാത്രി മുംബൈ വിക്രോളിയിലായിരുന്നു സംഭവം. ഹർഷദ തണ്ടോൽക്കർ എന്ന മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
കണ്ണംവാർ നഗറിലെ കെട്ടിടത്തിൽ നിന്ന് ചാടിയ യുവതി വീണത് നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേക്കായിരുന്നു.
ആഘാതത്തിൽ യുവതിയുടെ ശരീരം രണ്ടായി വേർപെട്ടു. താമസക്കാർ സ്ഥലത്തെത്തി പൊലീസിനെ അറിയിക്കുകയായിരുന്നു. രാത്രി പത്തോടെയായിരുന്നു ദാരുണ സംഭവം. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ആത്മഹത്യ കുറിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ യുവതിയുടെ വീട്ടുകാരുമായും സുഹൃത്തുക്കളുമായും പൊലീസ് സംസാരിക്കും. ഇവരെ വിശദമായി ചോദ്യം ചെയ്യാനും പൊലീസ് നടപടി സ്വീകരിക്കും.