ന്യൂഡൽഹി: പാകിസ്താൻ വ്യോമതാവളം ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് തകർത്തെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പാകിസ്താന്റെ ഭോളാരി വ്യോമതാവളമാണ് ബ്രഹ്മോസ് മിസൈലിന്റെ ശക്തിയിൽ തകർന്ന് തരിപ്പണമായത്. ഓപ്പറേഷൻ സിന്ദൂറിൽ ഡ്രോൺ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഓപ്പറേഷൻ സിന്ദൂറിൽ മുരിദ്കെ വ്യോമതാവളത്തിലുണ്ടായ കേടുപാടുകളും ദൃശ്യം കാണിക്കുന്നുണ്ട്. മൂന്ന് മീറ്റർ നീളമുള്ള ഗർത്തമാണ് മുരിദ്കെ വ്യോമതാവളത്തിനുണ്ടായത്. ഇന്ത്യയുടെ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ പാക് സൈന്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ പൂർണമായും തകർന്നിരുന്നു.

പാകിസ്താനിലെ പ്രധാന വ്യോമതാവളമായ നൂർഖാൻ വ്യോമകേന്ദ്രവും ആക്രമണത്തിൽ തകർന്നു. ഇത് ഇന്ത്യൻ സൈനിക നടപടിയിൽ പാകിസ്താന് ഉണ്ടായ നാശനഷ്ടങ്ങളുടെ തീവ്രത വ്യക്തമാക്കുന്നു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ പാകിസ്താന് മറുപടിയായാണ് സൈന്യം പാക് വ്യോമതാവളങ്ങളിൽ ആക്രമണം നടത്തിയത്.















