കഴിഞ്ഞ ദിവസമാണ് ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ മത്സരങ്ങൾ പൂർത്തിയായത്. ഐപിഎല്ലിലെ അവസാനത്തെ ഗ്രൂപ്പ് മത്സരമായിരുന്നു ഇത്. പന്ത് സീസണിൽ ആദ്യമായി സെഞ്ച്വറി പൂർത്തിയാക്കിയ മത്സരത്തിൽ കൂറ്റൻ സ്കോറാണ് ലക്നൗ പടുത്തുയർത്തിയത്. എന്നാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇത് മറികടക്കുകയും പോയിന്റ് ടേബിളിൽ രണ്ടാമത് എത്തുകയും ചെയ്തു. അതേസമയം ലക്നൗ ടീമിന് വീണ്ടും പണികിട്ടി. കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റൻ റിഷഭ് പന്തിനെയും ടീമംഗങ്ങളെയും ബിസിസിഐ ശിക്ഷിച്ചു.
ഇത് മൂന്നാം തവണയാണ് ലക്നൗ തെറ്റ് ആവർത്തിക്കുന്നതും കുറഞ്ഞ ഓവർ നിരക്കിന് ശിക്ഷിക്കപ്പെടുന്നതും. ലക്നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ക്യാപ്റ്റൻ റിഷഭ് പന്തിന് 30 ലക്ഷം രൂപയും ശേഷിക്കുന്ന ടീമംഗങ്ങൾക്ക് ഇംപാക്ട് പ്ലെയർ ഉൾപ്പടെ 12 ലക്ഷം രൂപയോ മാച്ച് ഫീയുടെ 50 ശതമാനമോ ഏതാണോ കുറവ് അത് പിഴയൊടുക്കണം. ബെംഗളൂരു താത്കാലിക നായകൻ ജിതേഷ് ശർമ മായങ്ക് അഗർവാൾ എന്നിവരുടെ 107 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ബെംഗളൂരുവിനെ രക്ഷിച്ചത്.