കണ്ണൂർ: മട്ടന്നൂരിൽ ദമ്പതികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് സംഭവം. സജിത, ബാബു എന്നിവരാണ് ജീവനൊടുക്കിയത്. ആത്മഹത്യക്ക് പിന്നിൽ കടബാധ്യതയാണെന്നാണ് പൊലീസിന്റെ സംശയം.
ഇവർ സാമ്പത്തിക പ്രയാസത്തെത്തുടർന്ന് താമസിച്ചിരുന്ന വീടുവിൽപ്പനയ്‌ക്ക് വച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിനിടെയിലാണ് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.















