ലാഹോർ: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സൈഫുള്ള അഹമ്മദ് കസൂരിക്കൊപ്പം വേദി പങ്കിട്ട് പാകിസ്താനിലെ രാഷ്‌ട്രീയ പാർട്ടി നേതാവ്. ലാഹോറിൽ അടുത്തിടെ നടന്ന ഒരു റാലിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ അസംബ്ലി സ്പീക്കർ മാലിക് അഹമ്മദ് ഖാനാണ് കൊടുംഭീകരനുമൊത്ത് വേദി പങ്കിട്ടത്.
പാകിസ്താന്റെ ആണവ പരീക്ഷണങ്ങളുടെ വാർഷികത്തോടനുബന്ധിച്ച് നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ലഷ്കർ തലവൻ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദും സമ്മേളനത്തിൽ പങ്കെടുത്തു. വീഡിയോ 51 സെക്കന്റ് സമയത്തിലെത്തുമ്പോൾ സൈഫുള്ളയെയും മാലിക് അഹമ്മദ് ഖാനെയും ഒരേ ഫ്രെയിമിൽ കാണാൻ കഴിയും. പാകിസ്താനിലെ രാഷ്‌ട്രീയ നേതാക്കളുടെയും ഭീകര നേതൃത്വത്തിന്റെയും അവിശുദ്ധ ബന്ധത്തിന് ഒരിക്കൽ കൂടി അടിവരയിടുന്നതാണ് വീഡിയോ.
🚨🇵🇰👹 Exclusive
Alert : Lengthy 20 min hate speech
After going into hiding for several days following #OperationSindoor , Lashkar-E-Tayiba Deputy Chief Saifullah Kasuri asserts that India wrongfully implicated him in the Pahalgam attack. He even goes so far as to say that… pic.twitter.com/QTWafflJ2l
— OsintTV 📺 (@OsintTV) May 28, 2025
സൈഫുള്ള അഹമ്മദ് കസൂരി ലഷ്കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡറാണ്. ജമ്മുകശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കർ ഈ തൊയ്‌ബയുടെ ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രോണ്ട് ഏറ്റെടുത്തിരുന്നു. മേഖലയിലെ അവരുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും കസൂരി നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ഇന്ത്യയുടെ നിഗമനം.
ഹാഫിസ് സയീദുമായി അടുപ്പമുള്ളയാളായാണ് സൈഫുള്ള കസൂരി. പാകിസ്താനിലെ ഭീകര സംഘടനകളിലെ ഒത്തുചേരലുകളിൽ കസൂരി ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. പഹൽഗാം ആക്രമണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, പഞ്ചാബിലെ കങ്കൻപൂരിലുള്ള ഒരു പാകിസ്താൻ സൈനിക താവളത്തിൽ ഇയാൾ സന്ദർശനം നടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്. അബോട്ടാബാദിൽ നൂറുകണക്കിന് യുവ ഭീകരർ പങ്കെടുത്ത പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും സൈഫുള്ള ഒരു പ്രധാന പങ്ക് വഹിച്ചു.















