തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് ഉള്ളത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ബംഗാൾ തീരത്തിനു സമീപം തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയിട്ടുണ്ട്. കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. കാലവർഷത്തിന്‍റെ ഭാഗമായി കേരളത്തിന് മുകളിൽ അടുത്ത നാല് ദിവസം പടിഞ്ഞാറൻ കാറ്റ് തുടരും.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നാശനഷ്‌ടം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.മഴ കാരണം സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും വെെദ്യുതി നിലച്ചു.