പാകിസ്ഥാനിലെ വിമാനത്താവളങ്ങൾ ഉൾപ്പടെയുള്ള പൊതുസ്ഥാപനങ്ങളിൽ വെള്ളമില്ലെന്ന് നടി ഹിന ഖ്വാജ ബയാത്ത്. കറാച്ചി വിമാനത്തവളത്തിൽ നിന്ന് പങ്കുവച്ച വീഡിയോയിലാണ് നടിയുടെ കരച്ചിൽ. സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കി ഒരു മാസം പിന്നിടുമ്പോഴാണ് പാകിസ്ഥാനിലെ ഗുരുതരമായ ജലദൗർലഭ്യതയെ കുറിച്ച് ഒരാൾ പരസ്യമായി പരാതിപ്പെടുന്നത്. കറാച്ചി വിമാനത്താവളത്തിൽ ഒരു തുള്ളി വെള്ളമില്ലെന്നും കുട്ടികൾക്ക് വുസു ചെയ്യാനും നമസ്കരിക്കാനും സാധിക്കുന്നില്ലെന്നുമാണ് നടി പറയുന്നത്.
“പാകിസ്ഥാന്റെ നേട്ടങ്ങൾ ആഘോഷിക്കേണ്ട സമയമാണിത്, എന്നാൽ ഞാൻ കാണുന്നത് കറാച്ചിയിലെ ശുചിമുറിയിൽ ഒരു തുള്ളി വെള്ളമില്ല എന്നതാണ്. ആളുകൾക്ക് വുദു ചെയ്യണം, നിസ്കരിക്കണം, കുട്ടികളെ ശുചിമുറിയിൽ കൊണ്ടുപോകണം. എന്നാൽ അവിടെ ഒരു തുള്ളി വെള്ളമില്ല”.
“എന്തുകൊണ്ടാണ് നമ്മുടെ വിമാനത്താവളങ്ങൾ, സ്ഥാപനങ്ങൾ നമ്മുടെ സംവിധാനങ്ങളൊക്കെ, ഈ അവസ്ഥയിലായത്. ഒരാളുപോലും തെറ്റുകൾ അംഗീകരിക്കാനോ പരിഹരിക്കാനോ ശ്രമിക്കുന്നില്ല. പുതിയ പദ്ധതികളെക്കുറിച്ചും പുതിയ ട്രെയിനുകളെക്കുറിച്ചുമൊക്കെയാണ് ആൾക്കാർ സംസാരിക്കുന്നത്. നിലവിലുള്ള സംവിധാനത്തെ ആര് പരിപാലിക്കും. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളമില്ലാത്ത അവസ്ഥയിലേക്ക് നമ്മൾ എത്തി. ഇതിൽ അതിയായ വിഷമം തോന്നുന്നു. —– നടി പറഞ്ഞു.
मशहूर पाकिस्तानी अभिनेत्री हिना ख्वाजा बेयत ने हाल ही में एक बयान में देश की हालत पर चिंता जताई।
उनका कहना है कि जब राष्ट्रीय गर्व के दिन भी कराची एयरपोर्ट जैसे अहम स्थानों पर वॉशरूम्स में पानी तक नहीं मिल रहा, तो फिर पाकिस्तान में ‘फख़्र’ का दावा किस बात का किया जा रहा है? pic.twitter.com/lfXYGhVEFx
— Anahat🇮🇳 (@AnahatSagar) May 29, 2025
“>















