ലക്നൗ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും. കൺപൂർ സ്വദേശിയായ ശുഭം ദ്വിവേദിയുടെ കുടുംബാംഗങ്ങളെയാണ് പ്രധാനമന്ത്രി കാണുന്നത്. ശുഭം ദ്വിവേദിയുടെ ഭാര്യ അശാന്തയെയും മാതാപിതാക്കളെയുമായിരിക്കും കാണുക.
പ്രധാനമന്ത്രിയുടെ തീരുമാനം ശുഭത്തിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെ കാണണമെന്ന് അഭ്യർത്ഥിച്ച് കാൺപൂർ എം പി രമേശ് അവസ്തി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിലൂടെ ശുഭത്തിന്റെ ആത്മാവിന് ശാന്തി നൽകിയ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് നന്ദി അറിയിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടുവെന്നും എം പി കത്തിൽ പരാമർശിച്ചു.
ഈ വർഷം ഫെബ്രുവരി 12-നാണ് ശുഭത്തിന്റെ വിവാഹം നടന്നത്. കുടുംബാംഗങ്ങൾക്കൊപ്പം പഹൽഗാമിൽ വിനോദയാത്ര വന്നതായിരുന്നു ശുഭം. ട്രക്കിംഗിനിടയിലായിരുന്നു ഭീകരർ വെടിയുതിർത്തത്.