ഷാങ്ഹായ്: പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ലാത്തതിനാൽ യുവതിയുടെ മുഖത്തെ മേക്കപ്പ് തുടച്ചുമാറ്റിച്ച് വിമാനത്താവളത്തിലെ ജീവനക്കാരി. ചൈനയിലെ ഷാങ്ഹായ് എയർപോർട്ടിലാണ് സംഭവം. പാസ്പോർട്ടിലെ ഫോട്ടോയും യുവതിയുടെ മേക്കപ്പ് ചെയ്ത മുഖവും തമ്മിൽ അജഗജാന്തര വ്യതാസമുണ്ടയിരുന്നതായി അധികൃതർ പറയുന്നു. അതിനാൽ ഫോട്ടോയുമായി സാമ്യത തോന്നുന്നതുവരെ മേക്കപ്പ് തുടച്ചുനീക്കാൻ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ഉപയോക്താക്കൾ വിമാനത്താവള അധികൃതരുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. അതേസമയം ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതിനുമുൻപും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വീഡിയോ കണ്ടെത്തുന്നവർ പറയുന്നു.
ബ്രസീലിയൻ മോഡലായ ജനൈന പ്രസേരസ് സമാന അനുഭവത്തിലൂടെ കടന്നുപോയിരുന്നു.കോസ്‌മെറ്റിക് സർജറിക്ക് പിന്നാലെ മുഖത്തിന്റെ ആകൃതിയിലും ലുക്കിലും മാറ്റം വന്നു. ഇതോടെ തിരിച്ചറിയാനാവുന്നില്ലെന്ന കാരണത്താൽ 40 മിനിറ്റോളമാണ് അവരെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞു നിർത്തിയത്.