ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നമസ്തെ (നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം) പദ്ധതിക്ക് ജൂലൈയിൽ രണ്ടാം വാർഷികം. പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രൊഫൈലിങ് സർവേയിലൂടെ രാജ്യവ്യാപകമായി ഏകദേശം 80,000 അഴുക്കുചാൽ-സെപ്റ്റിക് ടാങ്ക് ശുചീകരണ തൊഴിലാളികളുടേയും 11,000 ഓളം വരുന്ന മാലിന്യ ശേഖരണ തൊഴിലാളികടേയും വിവരങ്ങൾ ശേഖരിച്ചു. പദ്ധതിയുടെ പ്രയോജനം വിലയിരുത്തുന്ന പഠനസംഘം ഡിസംബറോടെ റിപ്പോർട്ട് സമർപ്പിക്കും
സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം, രാജ്യവ്യാപകമായ വാലിഡേഷൻ ഡ്രൈവിലൂടെ 79,700 ശുചീകരണ തൊഴിലാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടത് (11,700). മഹാരാഷ്‌ട്ര (7,649), തമിഴ്‌നാട് (6,975), കർണാടക (6,307). ഗുജറാത്ത് (5,436), പഞ്ചാബ് (4,407), ആന്ധ്രാപ്രദേശ് (4,036), ഡൽഹി (3,626), ജമ്മു & കശ്മീർ (709), പുതുച്ചേരി (243) എന്ന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ കണക്ക്.
എല്ലാ അഴുക്കുചാല്‍ ജോലികളും യന്ത്രവല്‍ക്കരിക്കാനും അപകടകരമായ ശുചീകരണത്തില്‍ നിന്നുള്ള മരണങ്ങള്‍ തടയാനും NAMASTE പ്രോഗ്രാമിന് കീഴില്‍ നടത്തുന്ന പ്രൊഫൈലിംഗ് ലക്ഷ്യമിടുന്നു. 2023-24 ല്‍ ആരംഭിച്ച NAMASTE, തോട്ടിപ്പണിക്കാരുടെ പുനരധിവാസത്തിനായുള്ള സ്വയം തൊഴില്‍ പദ്ധതി (SRMS) കൊണ്ടുവന്നു.
ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാനുവൽ സ്‌കാവെഞ്ചിംഗും (മനുഷ്യരെ ഉപയോഗിച്ചുള്ള സെപ്റ്റിക് ടാങ്ക് വൃത്തിയാക്കൽ) അഴുക്കുചാൽ വൃത്തിയാക്കലും പൂർണ്ണമായും നിരോധിക്കാൻ ഈ വർഷം ജനുവരിയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു















