എറണാകുളം: സിഗ്നലിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് ആഢംബര കാർ കത്തിനശിച്ചു. ഇന്ന് പുലർച്ചെ 1.45 നായിരുന്നു അപകടം. ആലുവ ബൈപ്പാസ് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. കാർ യാത്രക്കാർ തന്നെയാണ് പൊലീസിലും, ഫയർഫോഴ്സിലും വിവരമറിയിച്ചത്. ഇതിനിടെ തീ പടർന്ന് കാർ പൂർണമായും കത്തിനശിച്ചു.















