വിദ്വേഷ പ്രസംഗ കേസിൽ മൗ എം.എൽ.എ അബ്ബാസ് അൻസാരിക്കും സഹോദരൻ മൻസൂർ അൻസാരിക്കും രണ്ടുവർഷം തടവ് ശിക്ഷ. 2022 ൽ യുപി നിയമസഭ തിരഞ്ഞെടുപ്പിനിടെയുണ്ടായ കേസിലാണ് ഇരുവരെയും ശിക്ഷിച്ചത്. 2000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
മരിച്ച ഗുണ്ടാ-രാഷ്‌ട്രീയ നേതാവ് മുഖ്താർ അൻസാരിയുടെ മക്കളാണ് ഇരുവരും. തിരഞ്ഞെടുപ്പ് റാലിക്കിടെ സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താൻ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു. എസ്പിയുടെ സഹകരണത്തോടെ ജയിച്ച സുഹെൽദേവ് ഭാരതിയ സമാജ് പാർട്ടി സ്ഥാനാർത്ഥിയായിരുന്നു അൻസാരി. ഇയാളുടെ എം.എൽ.എ സ്ഥാനം നഷ്ടപ്പെട്ടേക്കും.