ന്യൂഡൽഹി: കഴിഞ്ഞ ദിവസം കാൺപൂരിൽ നടന്ന റാലിയിൽ പ്രസംഗിക്കവെ ശ്രദ്ധയിൽപ്പെട്ട ബാലനോടുള്ള പ്രധാനമന്ത്രിയുടെ വാത്സല്യം തുളുമ്പുന്ന വാക്കുകളാണ് ഏവരുടെയും ഹൃദയം കീഴടക്കിയത്. ഒരു കുട്ടി വളരെ നേരം ആവേശത്തോടെ തനിക്ക് നേരെ കൈവീശുന്നത് കണ്ട് പ്രധാനമന്ത്രി പ്രസംഗം നിർത്തി. ശേഷം പുഞ്ചിരിച്ചുകൊണ്ട് കുട്ടിയോട് കൈകൾ താഴ്‌ത്തിയിടാനും അല്ലെങ്കിൽ ക്ഷീണിച്ചുപോകുമെന്നും പറഞ്ഞു.
#WATCH | Kanpur, UP: “This child’s hands are up in the air for a long time. Your shoulders will start aching later”, says PM Modi, to a child who is waving at him. pic.twitter.com/mPjawA3kKV
— ANI (@ANI) May 30, 2025
ഈ ബാലൻ ഏറെനേരമായി കൈകൾ ഉയർത്തി വച്ചിരിക്കുന്നു. താഴ്‌ത്തിയിടൂ കുഞ്ഞേ; അല്ലാത്തപക്ഷം നിന്റെ തോളുകൾ പിന്നീട് വേദനിച്ച തുടങ്ങും,” പ്രധാനമന്ത്രി മൈക്കിലൂടെ പറഞ്ഞു. ഇത് കേട്ട ബാലൻ കൈകൾ താഴ്‌ത്തിയിടുകയും ചെയ്തു. ഇതിനുപിന്നാലെ പ്രധാനമന്ത്രി നിർത്തിവച്ച പ്രസംഗം തുടരുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പലരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. നിരവധിപേർ കണ്ട വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.