സുഹൃത്തുക്കൾക്ക് പിറന്നാൾ മധുരം വിതരണം ചെയ്ത ശേഷം ഹോസ്റ്റൽ മുറിയിലെത്തി ജീവനൊടുക്കി 19-കാരി. കർണാടകയിലെ പൊന്നംപേട്ടയിലെ
ഹാലിഗട്ട് കോളജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജിയിൽ ഒന്നാംവർഷ വിദ്യാർഥിനിയായ തേജസ്വിനിയാണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്.
മൂന്നു ദിവസം മുൻപ് തിങ്കളാഴ്ചയാണവർ പിറന്നാൾ ആഘോഷിച്ചത്. അന്ന് ക്ലാസിൽ ഇല്ലാതിരുന്നവർക്ക് ബുധനാഴ്ച മധുരം വിതരണം ചെയ്തതിന് ശേഷം ഹോസ്റ്റൽ റൂമിലേക്ക് പോവുകയായിരുന്നു. റായിച്ചൂർ ജില്ലയിലെ ലിംഗാസുർ സ്വദേശിനിയാണ് തേജസ്വിനി.
നാല് മണിക്കാണ് അവർ റൂമിലെത്തിയത്. പിന്നാലെ സുഹൃത്തുക്കൾ എത്തിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തട്ടി വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ സഹപാഠികൾ വിവരം ഹോസ്റ്റൽ അധികൃതരെ അറിയിക്കുകയായിരുന്നു. അവർ ബലം പ്രയോഗിച്ച് വാതിൽ തുറന്നതോടെയാണ് തേജസ്വിനിയെ തൂങ്ങിയ നിലയിൽ കണ്ടത്. പൊലീസ് ഒരു ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിങ് കോഴ്സ് വിദ്യാർഥിയായ തേജസ്വിനി ആറു വിഷയങ്ങളിൽ പരാജയപ്പെട്ടിരുന്നു. ഇതിന്റെ വിഷമം താങ്ങാനാകാതെയാണ് ജീവൻ വെടിയുന്നതെന്ന് കുറിപ്പിൽ പരാമർശിച്ചിരുന്നു.















