ഭീകരവാദത്തിന്റെ അന്തരഫലങ്ങൾ അനുഭവിക്കേണ്ടി വന്ന തന്റെ വ്യക്തിപരമായ അനുഭവങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേർ. തന്നെയും കടുംബത്തെയു അദ്ദേഹം ഭീകരവാദത്തിന്റെ ഇരകളെന്ന് വിശേഷിപ്പിച്ചു. പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്കെതിരെ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിച്ച നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെയും അദ്ദേഹം പ്രശംസിച്ചു.
“ഞാനും തീവ്രവാദത്തിന്റെ ഇരയാണ്. എന്റെ കുടുംബം തീവ്രവാദത്തിന്റെ ഇരയാണ്. 32 വർഷമായി, 1990 ജനുവരി 19 ന് ഒരു രാത്രിയിൽ വീട് വിട്ട് പോകേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകൾക്ക് നീതി ലഭിച്ചില്ല. വീണ്ടും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതുപോലൊന്ന് സംഭവിക്കുന്നു (പഹൽഗാം ഭീകരാക്രമണം). മരിച്ചുപോയ ഭർത്താവിന്റെ അരികിൽ ഇരിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യം കാണുമ്പോൾ, മറ്റേതൊരു സാധാരണ ഇന്ത്യക്കാരനെയും പോലെ എന്റെയും രക്തം തിളച്ചു,” അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് ഇന്ത്യൻ സായുധ സേനയെയും അനുപം ഖേർ അഭിനന്ദിച്ചു.
“നമ്മുടെ സൈന്യം എത്ര അത്ഭുതകരമായിരുന്നു, ഇന്റലിജൻസ് എങ്ങനെ പ്രവർത്തിച്ചുവന്നുനോക്കു. തീരുമാനമെടുക്കുന്നത് നേതൃത്വമാണ്. നിർഭാഗ്യവശാൽ, 26/11 മുംബൈ ഭീകരാക്രമണം നടന്നപ്പോൾ, നേതൃത്വം തിരിച്ചൊന്നും ചെയ്തില്ല, അത് നിർഭാഗ്യകരമാണ്. കാര്യങ്ങൾ നിസാരമായി കാണാത്ത ആളുകൾ നമുക്കുണ്ടെന്ന് ഇപ്പോൾ നമുക്കറിയാം,” അദ്ദേഹം പറഞ്ഞു.