ജൂണ്‍ 1 മുതല്‍ കാര്യങ്ങള്‍ മാറുന്നു; പിഎഫ് പിന്‍വലിക്കല്‍ കൂടുതല്‍ എളുപ്പമാക്കി ഇപിഎഫ്ഒ 3.0, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലും മാറ്റങ്ങള്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ജൂണ്‍ 1 മുതല്‍ കാര്യങ്ങള്‍ മാറുന്നു; പിഎഫ് പിന്‍വലിക്കല്‍ കൂടുതല്‍ എളുപ്പമാക്കി ഇപിഎഫ്ഒ 3.0, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലും മാറ്റങ്ങള്‍

ജൂണ്‍ മാസത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടാക് മഹീന്ദ്ര ബാങ്ക് തുടങ്ങി വിവിധ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വിവിധ മാറ്റങ്ങള്‍ വരുത്തുകയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 07:59 pm IST
Facebook
Twitter
WhatsAppTelegram

ജൂണ്‍ 1 മുതല്‍ സാമ്പത്തിക രംഗത്തും സമ്പാദ്യം, ക്രെഡിറ്റ് കാര്‍ഡ്, പ്രൊവിഡന്റ് ഫണ്ട് എന്നീ മേഖലകളിലുമെല്ലാം സുപ്രധാനമായ നിരവധി മാറ്റങ്ങളാണ് രാജ്യത്ത് സംഭവിക്കാന്‍ പോകുന്നത്. സാധാരണക്കാരെയും ബിസിനസുകാരെയെല്ലാം സ്വാധീനിക്കുന്ന മാറ്റങ്ങളാണ് വരുന്നത്. സുപ്രധാന മാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..

ഇപിഎഫ്ഒ 3.0; ഇനി കാര്യങ്ങള്‍ എളുപ്പമാകും

നവീകരിക്കപ്പെട്ടതും കൂടുതല്‍ ഉപയോക്തൃ സൗഹൃദവുമായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 3.0 സംവിധാനമാണ് ഏറ്റവും സുപ്രധാനമായ മാറ്റങ്ങളിലൊന്ന്. പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പിന്‍വലിക്കല്‍ പ്രക്രിയ ലളിതമാക്കാനും കെവൈസി അപ്‌ഡേറ്റുകള്‍ വേഗത്തിലാക്കാനും ഈ നവീകരണം ലക്ഷ്യമിടുന്നു. പുതിയ സംവിധാനം, ക്ലെയിം പ്രോസസ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്‌ക്കും. എടിഎം കാര്‍ഡുകളുപയോഗിച്ച് ഇപിഎഫ് ഫണ്ടുകള്‍ പിന്‍വലിക്കാനുള്ള സൗകര്യവും പ്രതീക്ഷിക്കപ്പെടുന്നു. പിഎഫ് പിന്‍വലിക്കലും മറ്റും എളുപ്പമാകുന്നത് രാജ്യത്തെ കോടിക്കണക്കിന് ജീവനക്കാര്‍ക്ക് ആശ്വാസകരമാണ്.

ആദായനികുതി

ആദായ നികുതിദായകര്‍ 2025 ജൂണ്‍ 15നകം തങ്ങളുടെ ടാക്‌സ് ഡിഡക്റ്റ് അറ്റ് സോഴ്‌സ് (ടിഡിഎസ്) സര്‍ട്ടിഫിക്കറ്റുകള്‍, പ്രത്യേകിച്ച് ഫോം 16, ഫോം 16 എ എന്നിവ തൊഴിലുടമകളില്‍ നിന്ന് കൈപ്പറ്റണം. കൃത്യമായ നികുതി ഫയലിംഗിന് ഈ രേഖകള്‍ ആവശ്യമാണ്.

മ്യൂച്വല്‍ ഫണ്ടുകള്‍

ഓഹരി വിപണി നിയന്ത്രാതാവായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2025 ജൂണ്‍ 1 മുതല്‍ ഓവര്‍നൈറ്റ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്കായി പുതിയ കട്ട്ഓഫ് സമയം നടപ്പാക്കുകയാണ്. ഓഫ്‌ലൈനായി ചെയ്യുന്ന ഇടപാടുകള്‍ക്ക് വൈകുന്നേരം മൂന്ന് മണിയും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് രാത്രി 7 മണിയുമാണ് കട്ട്ഓഫ് സമയം. മ്യൂച്വല്‍ ഫണ്ടുകള്‍ കമ്പനികള്‍ വഴിയും മറ്റും ഓഫ്‌ലൈനായാണ് വാങ്ങുന്നതെങ്കില്‍ വൈകിട്ട് മൂന്ന് മണിക്ക് മുന്‍പ് നടത്തുന്ന നിക്ഷേപത്തിന് അതേ ദിവസത്തെ മൂല്യമാവും (നെറ്റ് അസറ്റ് വാല്യു -എന്‍എവി) ബാധകമാവുക. മൂന്ന് മണിക്ക് ശേഷമായാല്‍ തൊട്ടടുത്ത ദിവസത്തെ എന്‍എവി പ്രകാരമായിരിക്കും ഫണ്ട് ഷെയറുകള്‍ ലഭിക്കുക. ഓണ്‍ലൈനായാണ് വാങ്ങുന്നതെങ്കില്‍ രാത്രി 7 മണിക്ക് മുന്‍പ് വാങ്ങുന്ന ഫണ്ടുകള്‍ക്ക് അതേ ദിവസത്തെ എന്‍എവിയും 7 മണി കഴിഞ്ഞാല്‍ പിറ്റേ ദിവസത്തെ എന്‍എവിയുമായിരിക്കും ബാധകമാവുക.

ആധാര്‍

ആധാര്‍ വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2025 ജൂണ്‍ 14 ആണ്. ഈ തിയതിക്ക് ശേഷം, ഓണ്‍ലൈന്‍ അപ്‌ഡേറ്റുകള്‍ക്ക് 25 രൂപയും ആധാര്‍ കേന്ദ്രങ്ങളിലെത്തി നടത്തുന്ന അപ്‌ഡേറ്റുകള്‍ക്ക് 50 രൂപയും ഈടാക്കും.

ബാങ്കിംഗ്

ജൂണ്‍ മാസത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടാക് മഹീന്ദ്ര ബാങ്ക് തുടങ്ങി വിവിധ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വിവിധ മാറ്റങ്ങള്‍ വരുത്തുകയാണ്. അതാത് ബാങ്കുകളുമായി ബന്ധപ്പെട്ടാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കാര്‍ഡുകളില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് അറിയാനാകും. ഇതോടൊപ്പം ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗത്തിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വിവിധ ബാങ്കുകള്‍ ജൂണ്‍ മാസം മുതല്‍ നടപ്പാക്കും. ഡെബിറ്റ് കാര്‍ഡുകളുടെ നിശ്ചിത പരിധിയിലും ഫീസിലും മറ്റുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

Tags: INCOME TAXepfoDebit CardCredit CardAadhaarMutual Fund
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies