കോട്ടയം: വെള്ളക്കെട്ടിൽ വീണ് കോളേജ് വിദ്യാർത്ഥി മരിച്ചു. കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥിയായ അലൻ ദേവസ്യയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
രാത്രി 11.30 ഓടെ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പുറത്തേക്ക് പോയതായിരുന്നു അലൻ. തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി വൈകിയും അലൻ തിരികെ എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കളും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിലാണ് അലനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സൈക്കിളിലാണ് അലൻ യാത്ര ചെയ്തിരുന്നത്. ശക്തമായ മഴയിൽ സൈക്കിളിന്റെ നിയന്ത്രണംവിട്ട് അലൻ വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















