ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം സംഘടിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ജൂൺ ഒന്ന് മുതൽ 30 വരെ നീണ്ടുനിൽക്കുന്നതാണ് മത്സരം. ഡൽഹിയിലെ ചെങ്കാേട്ടയിൽ വച്ചാണ് മത്സരം നടക്കുന്നത്. ആദ്യ മൂന്ന് വിജയികൾക്ക് 10,000 രൂപ സമ്മാനമായി ലഭിക്കും.
മത്സരത്തിൽ വിജയിക്കുന്നവർക്ക് 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരവുമുണ്ടാവും. ‘ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തോടുള്ള ഇന്ത്യയുടെ നയം പുനർവചിക്കുന്നു’- എന്ന വിഷയത്തിലാണ് ഉപന്യാസ മത്സരം നടക്കുന്നത്. മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉപന്യാസം എഴുതി അയയ്‌ക്കാവുന്നതാണ്.