മുനമ്പം സമരം വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി. ബഹു ഭൂരിപക്ഷം ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് സമരം. നിരാഹാര സമരം 233 ആം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സമരം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം.കോട്ടപ്പുറം രൂപതാ, വരാപ്പുഴ അതിരൂപതാ ,കെ .സി .ബി.സി തുടങ്ങിയവരുടെ പിന്തുണയോടെയാണ് സമരം.
വഖ്ഫ് അധിനിവേശത്തിനെതിരെ മുനമ്പം ജനത നടത്തുന്ന നിരാഹാര സമരത്തിന്റെ 232-ാം ദിനമായ ഇന്നലെ കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ അടക്കം പങ്കെടുത്തിരുന്നു .അതേ സമയം ടേംസ് ഓഫ് റെഫറൻസിനപ്പുറത്തേക്ക് ചലിക്കാൻ കഴിയാത്ത തരത്തിൽ സർക്കാർ നിയോഗിച്ച കമ്മീഷന് മുനമ്പം വിഷയത്തിൽ പ്രത്യേക റോളില്ലാ എന്നത് റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾക്ക് മങ്ങലേൽപ്പിക്കുന്നു















