ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി…!പറയുന്നത് നെയ്മറുടെ കാര്യമാണ്. പരിക്കുകളുടെ പേരിൽ കളം വിടുന്നത് പതിവാക്കിയ നെയ്മർക്ക് ഇത്തവണ മൈതാനം വിടേണ്ടിവന്നത് അതിബുദ്ധി കാരണമാണ്. ബ്രസീലിയൻ സീരി എയിൽ സാൻ്റോസും ബൊട്ടഫൊഗോയും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം.
തലയ്‌ക്ക് പകരം കൈകൊണ്ട് ഗോളടിച്ചതിനാണ് താരത്തിന് ചുവപ്പ് കണ്ടു പുറത്താകേണ്ടി വന്നത്. 76 മിനിട്ടിലായിരുന്നു ഗോൾ പോസ്റ്റിന് മുന്നിൽ നിന്ന് നെയ്മർ മറഡോണയെ അനുകരിച്ചത്. സംഭവം റഫറി വ്യക്തമായി കണ്ടതോടെ രണ്ടാം മഞ്ഞക്കാർഡും ചുവപ്പും നൽകി താരത്തെ പുറത്താക്കുകയായിരുന്നു. നെയ്മറിന്റെ ദൈവത്തിന്റെ കൈ ഗോളും റഫറി അയോഗ്യതയാക്കി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും താരം എയറിലാവുകയും ചെയ്തു.
വലിയൊരു പരിക്കിൽ നിന്ന് മുക്തനായി അടുത്തിടെയാണ് താരം കളത്തിൽ മടങ്ങിയെത്തിയത്. ശരീരിക ക്ഷമതയിലെ പ്രശ്നങ്ങളും പരിക്കും കാരണം താരത്തിന് ഏഴ് മത്സരങ്ങളിൽ കളിക്കാനായില്ല. 2023 ഓക്ടോബറിൽ രാജ്യത്തിനായി കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. കളത്തിൽ മടങ്ങിയെത്തിയെങ്കിലും പഴയ നെയ്മറിന്റെ നിഴൽ മാത്രമായിരുന്നു താരം.















