ഇടുക്കി: ഈസ്റ്റേൺ ഗ്രൂപ്പിന്റെയും ഈസ്റ്റേൺ റിപ്പോർട്ടറിന്റെയും സ്ഥാപകൻ പരേതനായ എം ഇ മീരാന്റെ ഭാര്യ നഫീസ മീരാൻ അന്തരിച്ചു. 75 വയസായിരുന്നു. മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, വൈസ് ചെയർമാൻ ഫിറോസ് മീരാൻ, നിസ സക്കീർ, സോയ സജിത്ത് എന്നിവർ മക്കളാണ്. അടിമാലി ജുമാ മസ്ജിദിൽ വെകീട്ട് നാലിനായിരുന്നു കബറടക്കം.















