തിരുവനന്തപുരം: വെങ്ങാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിനിടെ സംഘർഷം. സ്കൂളിന്റെ മുൻപിലായി എസ്എഫ്ഐ കൊടികെട്ടിയതാണ് സംഘർഷത്തിനിടയാക്കിയത്. സംഭവത്തിൽ രക്ഷിതാക്കളും പ്രവർത്തകരും തമ്മിൽ വക്കേറ്റമുണ്ടായി.
എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. വെങ്ങാനൂർ ഗവൺമെൻറ് മോഡൽ എച്ച്എസ്എസിൽ പ്രവേശനോത്സവത്തിനിടെയാണ് തർക്കം. സംഭവം അറിഞ്ഞ് എത്തിയ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു. പ്രദേശത്ത് എസ്എഫ്ഐ- കോൺഗ്രസ് പ്രവർത്തകർ തമ്പടിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു.
സംഘർഷത്തിനിടെ പരിക്കേറ്റവരെ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലേക്ക് മാറ്റി. വിദ്യാർത്ഥികൾക്ക് മിഠായി കൊടുക്കാനാണ് സ്കൂൾ പരിസരത്ത് നിന്നത് എന്നാണ് എസ്എഫ്ഐയുടെ വാദം. പിന്നാലെ പൊലീസ് എത്തി കോടി നീക്കം ചെയ്ത് പ്രശ്നം പരിഹരിച്ചു.















